ഹോംനഴ്സ് ചമഞ്ഞെത്തി വീടുകളില്‍ നിന്ന് സ്വര്‍ണവും സ്കൂട്ടറും മോഷ്ടിക്കുന്ന യുവതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊടുമ്പ് സ്വദേശിനി പടിഞ്ഞാറേ പാവെട്ടി വീട്ടില്‍ മഹേശ്വരിയെയാണ് അറസ്റ്റ് ചെയ്തത്.
ഹോംനഴ്സായി ജോലിക്കു നിന്ന ശേഷം വീടുകളില്‍നിന്ന് സ്വര്‍ണവും ഒപ്പം സ്കൂട്ടറും മോഷ്ടിക്കുന്നതാണ് മഹേശ്വരിയുടെ രീതി. മല്ലിക, സുമതി, സിന്ധു തുടങ്ങി പല പേരുകളിലാണ് ഇവര്‍ ജോലിക്കു നിന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.