ബോളിവുഡ് നടി അനുഷ്ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് സൈബര്‍ സദാചാരവാദികളുടെ കടുത്ത വിമര്‍ശനം. ഫിലിംഫെയര്‍ മാസികയുടെ ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ക്കാണ് നടി ട്രോളുകള്‍ ഏറ്റുവാങ്ങിയത്.
വലയുടേതിന് സമാനമായ പച്ച വസ്ത്രം ധരിച്ചെത്തുന്ന ചിത്രത്തെക്കുറിച്ച് വളരെ മോശം കമന്റുകളാണ് ഉയരുന്നത്.
ഇത്രയും വലിയ നടിയായിട്ടും കരിയറില്‍ ഇത്ര ഉന്നതനിലയിലെത്തിച്ചേര്ന്നിട്ടും അര്‍ദ്ധനഗ്നയായി കാണപ്പെടാനുള്ള നടിയുടെ താല്പര്യത്തിന് മാറ്റമൊന്നുമില്ലെന്നാണ് ചിലരുടെ കണ്ടെത്തല്‍.
അര്‍ദ്ധനഗ്നയായ അനുഷ്കയുടെ ഇത്തരം ചിത്രങ്ങള്‍ യുവാക്കളെ മോശമായി സ്വാധീനിക്കുമെന്ന് മറ്റുചിലര്‍ പറയുന്നു.