ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യാ-പാകിസ്താന് തര്‍ക്കത്തിലെ മദ്ധ്യസ്ഥത സംബന്ധിച്ച പ്രശ്നം വീണ്ടും ചര്‍ച്ചാവിഷയമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കശ്മീരില്‍ മദ്ധ്യസ്ഥത വേണമോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നും ഇക്കാര്യത്തില്‍ മോദിയോടും
ഇമ്രാന്‍ഖാനോടും തുറന്നു സംസാരിച്ചെന്നും ഇന്ത്യയ്ക്കും പാകിസ്താനും പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ തന്നോട് മദ്ധ്യസ്ഥത തേടിയിരുന്നതായുള്ള ട്രംപിന്റെ വാദം നേരത്തേ ഇന്ത്യ തള്ളിയിരുന്നു