Breaking News

കര്‍ഷകരുടെ ഉന്നമനത്തിനായാണ് പുതിയ നിയമങ്ങള്‍ കൊണ്ടു വന്നതെന്ന് പ്രധാനമന്ത്രി

ലഖ്‌നൗ: കര്‍ഷകരുടെ ഉന്നമനത്തിനായാണ് പുതിയ നിയമങ്ങള്‍ കൊണ്ടു വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്ക് വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ചൗരി- ചൗര സംഭവത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യവെയാണ് മോദി കാര്‍ഷിക നിയമങ്ങളെ കുറിച്ച്‌ പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗോരക്പുരിലാണ് വാര്‍ഷിക ആഘോഷങ്ങള്‍.

കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന സൂചനകള്‍ നല്‍കിയായിരുന്നു മോദിയുടെ പ്രസംഗം. ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുളള സ്വാതന്ത്ര്യം പുതിയ നിയമം വഴി സാദ്ധ്യമായെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്ക് പിന്നില്‍ കര്‍ഷകരാണ്.

ചൗരി-ചൗര സംഭവത്തില്‍ പോലും അവരുടെ പങ്ക് സുപ്രധാനമായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആറ് വര്‍ഷമായി കര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തി. അതുകൊണ്ടു തന്നെ കൊവിഡ് മഹാമാരി സമയത്ത് പോലും കാര്‍ഷിക മേഖലയ്‌ക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top