തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില വര്‍ധനവിനു പിന്നാലെ മില്‍മ പാലിന്റെ വിലയും വര്‍ധിപ്പിക്കുന്നു. കാലിത്തീറ്റയടക്കമുള്ളവയുടെ വില വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് മില്‍മ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. നിരക്കു വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെയും മില്‍മ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില ഗണ്യമായി കൂടിയ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് മില്‍മയുടെ നിലപാട്.
സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും
By
August 2, 2019 9:24 am