Latest News

അണക്കെട്ട് തകര്‍ന്നു; ഡെര്‍ബിഷയറില്‍ നിന്ന് 6500-ഓളം പേരെ രക്ഷപെടുത്തി

കനത്ത മഴയില്‍ ഇംഗ്ലണ്ടിലെ വാലി ബ്രിഡ്ജ് ഡാം തകര്‍ന്നു. ഡാം തകര്‍ന്നേക്കാമെന്ന ആശങ്കയെ തുടര്‍ന്ന് ഡെര്‍ബിഷയര്‍ പട്ടണത്തില്‍നിന്നും നൂറുകണക്കിന് വീടുകള്‍ ഒഴിപ്പിച്ചിരുന്നു. ആവശ്യമായ വൈദ്യ സഹായത്തോടെ 6500 ഓളം പ്രദേശവാസികളെയും അവരുടെ വളര്‍ത്തുമൃഗങ്ങളെയും മാറ്റി പാര്‍പ്പിച്ചു.

കനത്ത മഴയെ തുടര്‍ന്ന് ‘അമ്പരിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍, അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാവരും ഉടന്‍ ഒഴിഞ്ഞു പോകണം’ എന്നായിരുന്ന് ഇന്നലെ രാത്രിയില്‍ നല്‍കിയ അറിയിപ്പ്. വാലി ബ്രിഡ്ജിലെ 400 വീടുകളിലായി കഴിയുന്ന 1,400 ഓളം പേരോട് എത്രയും പെട്ടന്ന് ജീവനുമായി രക്ഷപ്പെടണമെന്ന അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോട് അടുപ്പിച്ചാണ് പ്രദേശവാസികള്‍ക്ക് അറിയിപ്പ് ലഭിച്ചത്.

ജലസംഭരണിയില്‍ നിന്ന് അസാധാരണമാം വിധം വെള്ളം ഒഴുക്കി വിടുന്നതിനാല്‍ ഗോയിറ്റ് നദിയിലെ ജലനിരപ്പ് ഉയരുമെന്നും, സമീപ പ്രദേശങ്ങളിലെ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും പരിസ്ഥിതി മന്ത്രാലയവും കര്‍ശന നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. ജലസംഭരണിയിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് തടയാനുള്ള പരമാവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഡെര്‍ബിഷയര്‍ പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top