Latest News

ഏ​ഴു വ​ർ​ഷം പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തിച്ചു,രാ​ജ്യ​സു​ര​ക്ഷ​യി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​യില്ലെന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷം പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ന​ട​ന്ന മ​ന്‍ കീ ​ബാ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ നൂ​റു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ക​ർ​ച്ച​വ്യാ​ധി​യാ​ണ് കോ​വി​ഡ്. വെ​ല്ലു​വി​ളി എ​ത്ര ശ​ക്ത​മെ​ങ്കി​ലും അ​തി​നെ നേ​രി​ടും. ല​ക്ഷ​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് മ​ഹാ​മാ​രി​ക്കെ​തി​രെ മു​ൻ​നി​ര​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ലി​ക്വി​ഡ് ഓ​ക്സി​ജ​ന്‍റെ ഉ​ത്പാ​ദ​നം പ​ത്ത് മ​ട​ങ്ങ് വ​ർ​ധി​പ്പി​ച്ച​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ക്സി​ജ​ൻ ടാ​ങ്ക​റു​ക​ളു​ടെ ഡ്രൈ​വ​ർ​മാ​ർ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക​യും ചെ​യ്തു. ചു​ഴ​ലി​ക്കാ​റ്റു​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​രെ അ​ഭി​വാ​ദ്യം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ന​ഷ്ടം സം​ഭ​വി​ച്ച​വ​രു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും കൂ​ട്ടി​ച്ചേ​ർ​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top