ഉപഭോക്താക്കള്‍ക്കായി വന്‍ ഓഫറുകളുമായി വോഡഫോണ്‍. പുതിയ റിവാര്‍ഡ് പ്രോഗ്രാമാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഫര്‍ പ്രകാരം എല്ലാ വരിക്കാര്‍ക്കും അവര്‍ ചെയ്യുന്ന ഏതെങ്കിലും റീചാര്‍ജിന് ആനുകൂല്യം ലഭിക്കും. പരിധിയില്ലാത്ത കോളുകള്‍, അധിക ഫ്രീ ഡേറ്റ, ക്യാഷ്ബാക്ക്, ഫ്രീ എസ്എംഎസുകള്‍, കോളര്‍ ട്യൂണുകള്‍, എസ്എംഎസ് വഴിയുള്ള മിസ്കോള് അറിയിപ്പ് എന്നിവയും വോഡഫോണ്‍ ഓഫര്‍ ചെയ്യുന്നുബോണസ് കാര്‍ഡ് വാങ്ങുകയോ, കൂടുതല്‍ ടോക്ക്ടൈം ചേര്‍ക്കുകയോ ചെയ്താലും വോഡഫോണ്‍ ആനുകൂല്യം നല്‍കും.
വരിക്കാരന് ഏതുതരം റീചാര്‍ജ് ചെയ്താലും ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. അടിസ്ഥാന ടോക്ക്ടൈം റീചാര്‍ജ് ചെയ്യുകയാണെങ്കിലും ഒരു ദിവസത്തേക്ക് 1 ജിബി ഡേറ്റ അല്ലെങ്കില്‍ ഫ്രീ ടോക്ക്ടൈം ഉപയോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.