Latest News

പ്രായപൂര്‍ത്തിയാകാത്ത മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ചു; അധ്യാപകനായ അച്ഛന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത മക്കളെ വര്‍ഷങ്ങളായി മാനഭംഗപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നഗ്ഭിഡിയില്‍ 17ഉം 14ഉം വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മൂത്ത മകളെ 5 വര്‍ഷമായി പീഡിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇളയ മകളെയും പീഡനത്തിനിരയാക്കി. പിതാവില്‍ നിന്നും ഭീഷണി ഉണ്ടായതിനാല്‍ ഇത് പുറത്ത് പറയാന്‍ കുട്ടികള്‍ ഭയന്നു. എന്നാല്‍ ഈയടുത്ത് കുട്ടികള്‍ ഈ കാര്യം അമ്മാവനോട് പറയുകയും അമ്മാവന്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ബലാത്സംഗ കുറ്റത്തിന് പുറമെ പോക്‌സോ ആക്ട് അനുസരിച്ചും പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top