Kerala

സര്‍ക്കാര്‍ ജീവനക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ; പ്രതിക്ക് ജീവപര്യന്തം

കൊല്ലം: സര്‍ക്കാര്‍ ജീവനക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊല്ലം മാങ്ങാട് സ്വദേശി സജി അനൂപിനെ(49)യാണ് കോടതി ശിക്ഷിച്ചത്. ജീവ പര്യന്തത്തിന് പുറമെ 20 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം. കൊല്ലം നാലാം അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, അതിക്രമിച്ചുകടക്കല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി.

2013 ജനുവരി 16-നാണ് സംഭവം. ജീവനക്കാരിയെ രാവിലെ സ്ഥിരമായി ഓട്ടോറിക്ഷയില്‍ ബസ്സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടിരുന്നത് പ്രതിയായിരുന്നു. സംഭവദിവസം ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി തലയ്ക്ക് പരിക്കേല്‍പ്പിച്ചശേഷം പീഡിപ്പിക്കുകയും സംഭവം പുറത്തറിയാതിരിക്കാന്‍ കഴുത്തില്‍ മൊബൈല്‍ ഫോണ്‍ കോഡ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top