മലപ്പുറം: വാണിയമ്പലത്ത് ലഹരിമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്സൈസ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ് വെടിയേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതി ജോര്‍ജ് കുട്ടിയാണ് റെയ്ഞ്ച് ഓഫീസര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മനോജിന്റെ കാലിനാണ് വെടിയേറ്റത്. ഇദ്ദേഹത്തെ വണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.
പ്രതിയെ വണ്ടൂരുള്ള ഭാര്യവീട്ടില്‍ നിന്ന് പിടികൂടി. നേരത്തെ എക്സൈസിന്റ തെളിവെടുപ്പിനിടെ പ്രതി പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു