Breaking News

ബ്രൂവറിയിൽനിന്ന് 6 കെയ്സ് ബീയർ കടത്തി; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

സ്വകാര്യ ബീയർ നിർമാണശാലയിൽനിന്ന് ബീയർ കടത്തിയതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് സിവിൽ എക്സൈസ് ഓഫിസർ പി.ടി.പ്രിജുവിനെയാണ് സസ്പെൻഡ് ചെയ്തത്.

കഞ്ചിക്കോട് മേഖലയിലെ ബ്രൂവറിയിൽനിന്ന് 6 കെയ്സ് ബീയറാണ് പ്രിജുവിന്റെ നിർദേശപ്രകാരം കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രിജുവിന്റെ നിർദേശപ്രകാരമാണ് ബീയർ കൊടുത്തയച്ചതെന്ന് ബ്രൂവറി ജീവനക്കാരനും മൊഴി നൽകി. മദ്യനിർമാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് ഉറപ്പു വരുത്താൻ സ്ഥാപനത്തിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു പ്രിജു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top