Breaking News

യെദിയൂരപ്പ അല്‍പ്പസമയത്തിനകം വിശ്വാസവോട്ട് തേടും


ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അല്‍പ്പസമയത്തിനകം വിശ്വാസവോട്ട് തേടും. രാവിലെ പതിനൊന്നിനാണു മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കുക. 100 ശതമാനം ഭൂരിപക്ഷം തെളിയിക്കുമെന്ന് വോട്ടെടുപ്പിന് മുമ്പായി യദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കിയതിന് പിന്നാലെ വെള്ളിയാഴ്ചയാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വോട്ടെടുപ്പിന് മുന്നോടിയായി 105 എംഎല്‍എമാര്‍ക്കും ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി.

അതേസമയം സര്‍ക്കാരിനു മുന്നില്‍ വലിയ വെല്ലുവിളികളൊന്നും തീര്‍ക്കാന്‍ പ്രതിപക്ഷത്തിനാകില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബി.ജെ.പിക്കുള്ളതിനാല്‍ അവര്‍ക്ക് പ്രമേയം പാസാക്കാനാകുമെന്നാണു കരുതുന്നത്. 17 എംഎല്‍എമാരെ അയോഗ്യരാക്കിയതിന് ശേഷം സ്പീക്കര്‍ ഒഴികെ 207 പേരാണ് കര്‍ണാടക നിയമസഭയിലുള്ളത്. 104 പേരുടെ പിന്തുണയാണ് വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കാന്‍ വേണ്ടത്. ബിജെപിക്ക് നിലവില്‍ 105 എംഎല്‍എമാരുണ്ട്. ഒരു സ്വതന്ത്രനും പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടെ സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയവിമത എംഎല്‍എമാര്‍ ബെംഗളൂരുവില്‍ തിരിച്ചെത്തി തുടങ്ങി. മുംബൈയില്‍ കഴിഞ്ഞിരുന്ന വിമതരില്‍ അഞ്ചു പേരാണ് ഇന്ന് രാവിലെ ബെംഗളൂരുവില്‍ വിമാനമിറങ്ങിയത്. അയോഗ്യരാക്കിയതോടെ ഇവര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല.2023 വരെ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല. 14 പേരെയാണ് സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ ഇന്നലെ മാത്രം അയോഗ്യരാക്കിയത്. രണ്ട് ദിവസം മുമ്പ് മൂന്ന് പേരെയും അയോഗ്യരാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top