ബംഗ്ളൂരു: വയനാട്- മൈസൂര്‍ പാതയിലെ രാത്രിയാത്രാ നിരോധനം നീക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പ. കോടതിവിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നീങ്ങില്ല. എലിവേറ്റഡ് കോറിഡോര്‍ പരിസ്ഥിതിയ്ക്ക് ആഘാതമുണ്ടാക്കുമെന്നും യെഡ്യൂരപ്പ പറഞ്ഞു.
അതേസമയം യാത്രാനിരോധനത്തിനെതിരെ വയനാട്ടില്‍ നടക്കുന്ന നിരാഹാരസമരം ഒമ്പതാം ദിവസവും തുടരുകയാണ്.