കൊച്ചി: കേരളത്തില്‍നിന്ന് മറ്റൊരു ഭൂഗര്‍ഭ മത്സ്യത്തെക്കൂടി കണ്ടെത്തി. ‘വരാല്’ വിഭാഗത്തില്‍പ്പെട്ട ഈ മത്സ്യം നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴസസ് (എന്‍.ബി.എഫ്.ജി.ആര്.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്.
ചുവന്നനിറത്തില്‍ നീളമുള്ള ശരീരത്തോടുകൂടിയ ഈ ചെറിയമത്സ്യം തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍നിന്നാണ് ലഭിച്ചത്. കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ‘ഭൂഗര്‍ഭ വരാല്’ ഇനത്തിലെ ലോകത്തുതന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. എന്‍.ബി.എഫ്.ജി.ആറിലെ ഗവേഷകനായ രാഹുല്‍ ജി. കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ‘എനിഗ്മചന്ന മഹാബലി’ എന്നാണ് ഇതിന് ശാസ്ത്രീയനാമം നല്‍കിയിരിക്കുന്നത്.