എന്‍കൗണ്ടറുകള്‍ക്ക് ഉപയോഗിക്കുന്ന തോക്കുകള്‍ ഉപയോഗിച്ച് പ്രമോഷന് വീഡിയോയുണ്ടാക്കിയ പൊലീസുകാര്‍ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ ബസ്തിയിലാണ് സംഭവം. സ്പെഷ്യല്‍ വെപണ്‍സ് ആന്‍ഡ് ടാക്ടിക്സ് (എസ് ഡബ്ല്യു എ ടി) സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്ക്കെതിരൊയാണ് നടപടി.
ടിക് ടോക് ഉപയോഗിച്ച് മൊബൈലില്‍ തയ്യാറാക്കിയ വീഡിയോ ഏറെ വിവാദമായിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ സ്ഥലം മാറ്റാനാണ് ഉത്തരവ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പിസ്റ്റളുകളും വലിയ റൈഫിളുകളും വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നു. നൂറിലധികം ആളുകള്‍ പൊലീസ് എന്‍കൗണ്ടറുകളില്‍ കൊല്ലപ്പെട്ടതായി ആരോപണം ഉത്തര്‍പ്രദേശ് പൊലീസിനെതിരെയുള്ള സാഹചര്യത്തിലാണ് സ്പെഷ്യല്‍ ടീമിന്റെ വിവാദ വീഡിയോ പുറത്തുവരുന്നത്.
#यूपी में ताबड़तोड़ एनकांउटर हो रहे हैं. हर पुलिस अफ़सर एनकांउटर स्पेशलिस्ट बनना या दिखना चाहता है. बस्ती जिले के एक इंस्पेक्टर विक्रम सिंह ने ये वीडियो बनवाया है. बैकग्राउंड में पंजाबी गाना और सभी आटोमेटिक हथियार लिए हुए. जैसे बदमाशों से मुठभेड होने वाली हो @ABPNews @Uppolice pic.twitter.com/4TJkVrThKV
— Pankaj Jha (@pankajjha_) July 27, 2019