Entertainment

നടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി സഹപ്രവര്‍ത്തകര്‍

ചെന്നൈ: നടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കി സഹപ്രവര്‍ത്തകര്‍. തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ നായിക സത്യകലയെയാണ് കാണാതായിരിക്കുന്നത്. 

നടിയുടെ മാതാപിതാക്കള്‍ക്കെതിരയാണ് പരാതി നല്‍കിയിരിക്കുന്നത്. പിതാവിനും രണ്ടാനമ്മയ്ക്കും താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് സത്യകല തങ്ങളോട് പറഞ്ഞതായി അണിയറ പ്രവര്‍ത്തകര്‍ പരാതിയില്‍ പറയുന്നു. കുറച്ചു ദിവസങ്ങളായി നടിയെ വിളിച്ചിട്ട് അവര്‍ കോളുകള്‍ എടുക്കിന്നില്ല. ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top