ടിക് ടോക് വീഡിയോ ചെയ്യാനായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയപ്പോള്‍ സ്റ്റാര്‍ട്ട് ആകുന്നില്ല. പിന്നൊന്നും നോക്കിയില്ല, ദേഷ്യം സഹിക്കാനാകാതെ ജീപ്പിന് തീയിട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇത് റെക്കോര്‍ഡ് ചെയ്ത് ടിക് ടോക്കില്‍ അപ്ലോഡ് ചെയ്തു. ഒടുവില്‍ പൊലീസ് കേസുമായി.
ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജയും സുഹൃത്ത് നൈമിഷ് ഗോഹിലുമാണ് അറസ്റ്റിലായത്. അഗ്നിശമന സേനാ ഓഫീസിന് മുന്നില്‍ തിരക്കേറിയ റോഡിന്റെ നടുക്ക് വച്ചാണ് ഇയാള്‍ തന്റെ ജീപ്പിന് തീയിട്ടത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജീത് ജീപ്പ് കത്തിച്ചത്. ഇയാളുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കേസെടുക്കണമെന്നും വ്യാപകമായി ആവശ്യമുയര്‍ന്നു.ഇതേതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ജീപ്പിന് തീയിട്ട ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇയാള്‍ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം.