മുസാഫര്‍നഗര്‍: ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തി ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ യുവാവിന് ദാരുണാന്ത്യം. 23കാരനായ കപില്‍ എന്ന യുവാവാണ് മരിച്ചത്. ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. രണ്ട് മാസം മുന്‍പാണ് കപിലിന്റെ വിവാഹം നടന്നത്. വളരെ വേഗത്തില്‍ ട്രാക്ടര്‍ ഓടിച്ച് മുന്‍വശത്തെ വീലുകള്‍ പൊക്കാനായിരുന്നു കപിലിന്റെ ശ്രമം. എന്നാല്‍ അഭ്യാസപ്രകടനത്തിനിടയില്‍ സ്റ്റിയറിങ്ങിന്റെ കണ്ട്രോള് നഷ്ടപ്പെട്ടതോടെയാണ് അപകടം സംഭവിച്ചത്. പോലീസില്‍ വിവരമറിയിക്കാതെയാണ് യുവാവിന്റെ സംസ്കാരം നടത്തിയതെന്നും സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ