Latest News

പിന്നാലെ നടന്ന് ശല്യപ്പെടുത്തി; പരാതി പറഞ്ഞ യുവതിയെ 22കാരന്‍ മാര്‍ക്കറ്റില്‍ കുത്തിക്കൊന്നു

ന്യുഡല്‍ഹി:പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിന് പരാതി പറഞ്ഞ യുവതിയെ 22കാരന്‍ മാര്‍ക്കറ്റിലിട്ട് കുത്തിക്കൊന്നു. സൗത്ത് ഡല്‍ഹിയിലെ ഭോഗലിലാണ് സംഭവം. പ്രതിയായ ഷക്കീലിനെ കച്ചവടക്കാര്‍ പിടികൂടി പോലീസിന് കൈമാറി.

കുറച്ചുകാലമായി ഷക്കീല്‍ ഈ യുവതിയെ പിന്തുടരുകയായിരുന്നു. സഹോദരിയുടെ വീട്ടില്‍ താമസിക്കാനെത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ ആദ്യമായി കണ്ടത്. താനുമായി സംസാരിച്ചില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. സഹോദരിയുടെ കൂടെയുള്ള താമസം ഒഴിവാക്കി പോകണമെന്ന് പറഞ്ഞതിന്റെ പേരില്‍ യുവതിയുടെ സഹോദരനെ ഇയാള്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

നാട്ടുകാരുടെ മര്‍ദ്ദനത്തില്‍പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. വൈകാതെ അറസ്റ്റു രേഖപ്പെടുത്തും. സെക്ഷന്‍ 302 പ്രകാരം കൊലപാതകത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top