ഭോപ്പാല്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ച് 3 കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം. മധ്യപ്രദേശിലെ ബീറ്റല്‍ ജില്ലയില്‍ നവല്‍സിങ് ഗ്രാമത്തിലാണ് സംഭവം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ ധര്‍മേന്ദ്ര, ധര്‍മ്മു സിങ് ലാന്ജിവാര്, ലളിത് ബരാസ്കര്‍ എന്നിവരെയാണ് മര്‍ദ്ദിച്ചത്. കുട്ടികളെ ഒരു സംഘം കടത്തിയെന്ന അഭ്യൂഹം പരന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളെത്തിയ വാഹനം മരങ്ങളും മറ്റും വെച്ച് റോഡില്‍ തടഞ്ഞത്.
റോഡ് ബ്ലോക്ക് ആക്കിയിരിക്കുന്നത് കണ്ടതോടെ കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ വാഹനം തിരിച്ച് വിടുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ നേതാക്കളെ പിന്തുടര്ന്ന് വാഹനം തകര്‍ക്കുകയും ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു