റിയാദ്: റിയാദിൽ ഉറക്കത്തിനിടെ മലയാളി മരിച്ചു.റിയാദിൽ ഹൗസ് ഡ്രൈവറായിരുന്ന തൃശൂർ ചെങ്ങമനാട് സ്വദേശി പുത്തൻപറമ്പിൽ പി.എം. നസീർ (58) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ജോലിക്കെത്താതെ വന്നതോടെ സ്പോൺസർ മുറിയിൽ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. ഹൃദയാഘാതമെന്നാണ് സൂചന. കോവിഡ് 19 പരിശോധന നടത്തിയിട്ടുണ്ട്.