COA

വൈദ്യുതി പോസ്റ്റ് നിരക്ക് വര്‍ദ്ധനവ്;3 വര്‍ഷമായിട്ടും പ്രശ്‌നപരിഹാരമില്ല; സിഒഎ സത്യാഗ്രഹസമരം ഓഗസ്റ്റ് 1, 2 തീയ്യതികളില്‍

കൊച്ചി: വൈദ്യുതി പോസ്റ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും കേബിള്‍ ടി വി മേഖലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഓഗസ്റ്റ് 1, 2 തീയ്യതികളില്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സിഒഎ സത്യാഗ്രഹ സമരം ചെയ്യും. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും രാവിലെ 10 മണിക്ക്  പ്രകടനത്തോടെ സമരത്തിന് തുടക്കമാകും. 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ 507 ആം നമ്പര്‍ ആയി കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും 3 വര്‍ഷം പിന്നിട്ടിട്ടും പ്രശ്‌നപരിഹാരം ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് സമരം ചെയ്യാന്‍ സിഒഎ നിര്‍ബന്ധിതരായത്.

ഇന്ത്യയില്‍ തന്നെ മാതൃകാപരമായി ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കിയതിന് ട്രായുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വലിയ പ്രതിസന്ധിയിലാണ്. കേബിള്‍ ഓപ്പറേറ്റര്‍മാരും ടെക്നീഷ്യന്‍മാരും മാധ്യമപ്രവര്‍ത്തകരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ എഴുപതിനായിരത്തിലധികം കുടുംബാംഗങ്ങളെ ബാധിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരാഹാരമുള്‍പ്പെടെ നിരവധി സമരങ്ങള്‍ ചെയ്യുകയും അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ യാതൊരു പരിഗണനയും ലഭിച്ചില്ല.

2002 ല്‍ വൈദ്യുതി പോസ്റ്റ് വാടക 17 രൂപയില്‍ നിന്നും 108 രൂപയായി കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും 54 രൂപയായി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും വര്‍ദ്ധിപ്പിച്ചു. ഇലക്ട്രിക് ഇന്‍സ്പക്ടറേറ്റ് പോസ്റ്റ് ഒന്നിന് ഈടാക്കിക്കൊണ്ടിരിക്കുന്ന ഇന്‍സ്പെക്ഷന്‍ ചാര്‍ജ് 5 രൂപയില്‍ നിന്നും 15 രൂപയാക്കി. കേരളത്തിലെ എംഎസ്ഒ ക്ക് കീഴിലെ രണ്ട് ഓപ്പറേറ്റര്‍മാര്‍ ആത്മഹത്യ ചെയ്തിട്ടും പരിഹാരം കണ്ടെത്തിയില്ല.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top