COA

കേരളവിഷൻ ഓപ്പറേറ്ററും പഞ്ചായത്തംഗവുമായ പി ജെ ജോബി വാഹനാപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍: കേരളവിഷൻ ഓപ്പറേറ്ററും പഞ്ചായത്തംഗവുമായ പി ജെ ജോബി വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം വടക്കേക്കര പഞ്ചായത്തംഗം മുറവന്‍തുരുത്ത് പൈനേടത്ത് പി ജെ ജോബിയാണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ വെച്ച് ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. 

ഡി.വൈ.എസ്.പി ഓഫീസ് സിഗ്‌നല്‍ ജംഗ്ഷനില്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.

ഈ ജംഗ്ഷനിലെ സിഗ്‌നല്‍ സംവിധാനം തകരാറിലായി നാളേറെയായിട്ടും പരിഹരിക്കാന്‍ നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പറവൂര്‍ മേഖല മുന്‍ ജോയിന്റ് സെക്രട്ടറി, പറവൂര്‍ പീപ്പിള്‍സ് കേബിള്‍ വിഷന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top