Latest News

ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണ്‍; വില കേട്ട് ഞെട്ടരുത്‌

സ്റ്റോക്ക്ഹോം: ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണ്‍ ആണ് ഇത്, വില 17 ലക്ഷം വരും.  ആഡംബര പതിപ്പുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന സ്വീഡിഷ് കമ്പനിയായ ഗോള്‍ഡന്‍ കണ്‍സെപ്റ്റാണ് ഈ ആഡംബരത്തിന്‍റെ അവസാന വാക്ക് നിര്‍മ്മിക്കുന്നത്. മുതലയുടെ തൊലി, 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച തലയോട്ടി, 137 വജ്രങ്ങള്‍ എന്നിവയൊക്കെ ചേര്‍ത്താണ് ഈ ഫോണ്‍ നിര്‍മ്മിച്ചത്. 

ഐഫോണ്‍ XS മാക്സിന്‍റെ പിന്‍ഭാഗമാണ് ഗോള്‍ഡന്‍ കണ്‍സപ്റ്റ് പുതുക്കിപ്പണിതത്. ഇതുവരെ പുറത്തിറക്കിയതില്‍ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ ‘ഐഫോണ്‍ ഷുഗര്‍ സ്‌കള്‍ എഡിഷന്‍’. 18 കാരറ്റിന്റെ 110 ഗ്രാം സ്വര്‍ണം ഉപയോഗിച്ചാണ് ഇതിലെ തലയോട്ടി നിര്‍മിച്ചത്. ഗോള്‍ഡന്‍ കണ്‍സപ്റ്റിലെ കലാകാരന്‍റെ കരവിരുതാണിത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top