Latest News

വാഹനാപകടത്തില്‍ അഞ്ച് മരണം; മരിച്ചവരില്‍ മലയാളിയും


കോയമ്പത്തൂര്‍ അവിനാശി റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളിയും. ഡ്രൈവര്‍ പട്ടാമ്പി സ്വദേശി മുഹമ്മദ് ബാസിര്‍ മരിച്ചു. യാത്രക്കാര്‍ ഒഡീഷക്കാരാണ്‌. പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടില്ല. കേരള രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. 

പാലക്കാട് നിന്ന് സേലത്തേക്ക് തൊഴിലാളികളേയും കൊണ്ട് പോകുകയായിരുന്നു കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറായ ബഷീര്‍. കാറിലുണ്ടായിരുന്നവര്‍ ഒഡീഷയില്‍ നിന്നുള്ള തൊഴിലാളികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബഷീറടക്കം മറ്റു മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ച അഞ്ചു മണിയോടെയായിരുന്നു അപകടം.

സംഭവത്തില്‍ ലോറി ഡ്രൈവറായ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top