Latest News

ഏറെ പ്രത്യേകതകളുമായി റിയല്‍മീ XT ഉടന്‍

ദില്ലി: റിയല്‍ മീയുടെ അടുത്ത ഇറങ്ങാന്‍ പോകുന്ന ഫോണ്‍ ആണ് റിയല്‍മീ xt. ഇതുവരെ ഇന്ത്യയില്‍ ഈ ഫോണ്‍ ഇറക്കുന്ന തീയതി റിയല്‍മീ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ റിയല്‍മീ ഇന്ത്യ സിഇഒ നല്‍കുന്ന സൂചനകള്‍ പ്രകാരം അടുത്ത മാസം ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും. ഇതിനകം ഈ ഫോണിന്റെ പ്രത്യേകതകള്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങളായി പരക്കുന്നുണ്ട്.റിയല്‍ മീ XT ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 712 എസ്ഒസി ചിപ്പോടെയാണ് എത്തുന്നത്. 8ജിബി റാം ഈ ഫോണിന് ലഭിക്കും. ഇന്‍റേണല്‍ മെമ്മറി 126 ജിബി ആയിരിക്കും. 8ജിബി റാം പതിപ്പിന് പുറമേ 4GB + 64GB, 6GB + 64GB എന്നീ പതിപ്പുകളും ഈ ഫോണിന് ഉണ്ടാകും. 6.4 ഇഞ്ചായിരിക്കും സ്ക്രീന്‍ വലിപ്പം. എഎംഒഎല്‍ഇഡി സ്ക്രീന്‍ വാട്ടര്‍ ഡ്രോപ്പ് നോച്ചോടെ ഫോണിന് ഉണ്ടാകും. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top