കട്ടപ്പന: കണ്ടക്ടറെ വിദ്യാർത്ഥി മർദിച്ചതായി ആരോപിച്ച് കട്ടപ്പനയിൽ സ്വകാര്യ ബസുകൾ പണിമുടക്കി. ഇന്ന് ഉച്ചയ്ക്ക് ഒന്നിനു തുടങ്ങിയ പണിമുടക്ക് വൈകിട്ട് ആറ് വരെ തുടരും. ഇന്നലെ അൽഫോൺസാ ബസിലെ കണ്ടക്ടറെ അണക്കരയിൽ വിദ്യാർഥിയുടെ നേതൃത്വത്തിൽ മർദിച്ചെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് സിഐടിയു ആഹ്വാനം ചെയ്തത്.
പണിമുടക്കിനെ തുടർന്ന് നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങി. ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ളവയും പണിമുടക്കിയിട്ടുണ്ട്.