ബിജെപി പ്രവര്ത്തകന് കെവി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.2008ലാണ് ബിജെപി പ്രവര്ത്തകന് കെ വി സുരേന്ദ്രന് കൊല്ലപ്പെട്ടത്.സിപിഎം പ്രവര്‍ത്തകര്‍ സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു.തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.പിഴയായി 110000 രൂപ ഒടുക്കണം. സിപിഎം പ്രവര്‍ത്തകരായ തിരുവങ്ങാട് ഊരാങ്കോട് സ്വദേശികളായ അഖിലേഷ്, എം കലേഷ്, എം ലിജേഷ്, വിനേഷ്, പി കെ ഷൈജോഷ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സുരേന്ദ്രന്റ ഭാര്യ സൗമ്യയാണ് കേസിലെ ഏക ദൃക്സാക്ഷി
സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
By
July 26, 2019 1:28 pm