ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാള്‍ നടി അനുപമ പരമേശ്വരനാണെന്ന കാര്യം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. 11 ലക്ഷത്തിന് മേല്‍ ഫോളോവേഴ്സുള്ള ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഏക നടിയും മലയാളിയും അനുപമ പരമേശ്വരനായിരുന്നു. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ ഇരുവരെയും ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകളും തല പൊക്കിയിരുന്നു. അതിനാലാവണം അനുപമയെ ട്വിറ്ററില്‍ ബുംറ അണ്‍ഫോളോ ചെയ്തത്.
പിന്നീട് അതും വലിയ വാര്‍ത്തയായി. ശേഷം അണ്‍ഫോളോ ചെയ്ത കാരണം കണ്ടെത്താനുള്ള തിരക്കിലായി ആരാധകര്‍. കഴിഞ്ഞ ദിവസം രാക്ഷസുഡു എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ അനുപമയോട് ചിലര്‍ ബുംറയെ കുറിച്ച് ചോദിച്ചു. തനിക്ക് ഇതെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അനുപമയുടെ മറുപടി. കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇട കൊടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അനുപമ.