Latest News

വ്യാജ വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം


സാന്‍ഫ്രാന്‍സിസ്‌കോ: ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക്. വ്യാജ വാര്‍ത്താ പ്രചരിപ്പിക്കാതിരിക്കുന്നതിനു വേണ്ടിയാണ് ഈ ഫീച്ചര്‍.അമേരിക്കയിലാണ് ഈ ഫീച്ചര്‍ ആദ്യം എത്തുക. 

ഇന്‍സ്റ്റാഗ്രാമില്‍ തെറ്റായ ഉള്ളടക്കങ്ങള്‍ കണ്ടാല്‍ ഉപയോക്താക്കള്‍ക്ക് അത് ചൂണ്ടിക്കാണിക്കാം. ഫെയ്സ്ബുക്കിന്റെ വസ്തുതാ പരിശോധകര്‍ ആ ഉള്ളടക്കം പരിശോധിക്കും. പക്ഷെ ഉള്ളടക്കം തെറ്റാണെന്ന് വസ്തുതാ പരിശോധകര്‍ തിരിച്ചറിഞ്ഞാലും അത് ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്യപ്പെടില്ല.ഉപയോക്താക്കളുടെ ന്യൂസ് ഫീഡില്‍ കാണിക്കുന്നതിന് പകരം അവ എക്സ്പ്ലോര്‍ എന്നതിന് കീഴിലും, ഹാഷ്ടാഗുകളിലുമാണ് കാണിക്കുക.

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ വ്യാജ ഉള്ളടക്കം തിരിച്ചറിയാനുള്ള നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യപരിശീലിപ്പിക്കാന്‍ ഉപയോഗിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top