Kerala

കാസര്‍ഗോഡ് പനി മരണം: അന്തിമ റിപ്പോര്‍ട്ട് ഇന്ന്; പ്രത്യേകതരം ബാക്ടീരിയ മൂലമെന്ന് സൂചന

കാസര്‍ഗോഡ്: ബദിയടുക്കയില്‍ പനി ബാധിച്ച് സഹോദരങ്ങളായ രണ്ട് പിഞ്ചു കുട്ടികള്‍ മരിച്ചതു പ്രത്യേകതരം ബാക്ടീരിയ മൂലമെന്ന് സൂചന. മംഗളൂരുവിലെ രക്തസാംപിള്‍ പരിശോധനയില്‍ ബര്‍ക്കോള്‍ ഡേറിയ സൂഡോമലിയ മെലിയോഡോസിസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇന്നു വൈകിട്ട് അന്തിമ റിപ്പോര്‍ട്ട് ലഭിക്കും.

വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മണ്ണിലൂടെയും പകരുന്ന രോഗമാണിത്. അപൂര്‍വമായി വായുവിലൂടെയും പകരാം. വളര്‍ത്തുമൃഗങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായമായവരെയും രോഗപ്രതിരോധശേഷി കുറഞ്ഞവരെയും ബാധിക്കുന്ന ഈ രോഗം മുന്‍പും ഒറ്റപ്പെട്ട രീതിയില്‍ സംസ്ഥാനത്തു ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശരീരഭാഗങ്ങളില്‍ മുറിവുള്ളവര്‍ കെട്ടിക്കിടക്കുന്ന ജലം, ചെളി എന്നിവിടങ്ങളില്‍ ഇറങ്ങുമ്പോള്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി.

മീഞ്ച സ്‌കൂളിലെ അധ്യാപകനായ കന്യപാടിയിലെ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), സിദ്റത്തുല്‍ മുന്‍തഹ (6 മാസം) എന്നിവരാണ് മരിച്ചത്. കടുത്ത പനിബാധിച്ച് ഇരുവരും മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിദ്റത്തുല്‍ മുന്‍തഹ ചൊവ്വാഴ്ച വൈകിട്ടും ഷിനാസ് ഇന്നലെ ബുധനാഴ്ചയുമാണ് മരണപ്പെട്ടത്. ഉമ്മ അസറുന്നിസ പനി ബാധിച്ച് ചികിത്സയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top