കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് നവ്യ നായര്‍. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരുമായി സംവദിക്കാറുണ്ട്.
മറ്റ് നടിമാരെ അസൂയപ്പെടുത്തുന്ന ഫിറ്റ്നസ് ഫ്രീക്കായി സോഷ്യല്‍ മീഡിയയില്‍ രംഗപ്രവശം ചെയ്ത നവ്യ ഇപ്പോഴിതാ വര്‍ക്കൗട്ട് വിഡിയോയുമായി എത്തിയിരിക്കുന്നു. ജിമ്മില്‍ ക്രോസ്ഫിറ്റ് എക്സര്‍സൈസ് ചെയ്യുന്ന നവ്യയുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
നൃത്തം പോലെ തന്നെ ജിമ്മിലെ പരിശീലനവും തനിക്ക് ഏറെ ഇഷ്ടമാണെന്ന് നവ്യ പറയുന്നു. ഏകദേശം ഒരു മാസത്തിനു ശേഷമാണ് ക്രോസ്ഫിറ്റ് ചെയ്യുന്നതെന്നും അതുകൊണ്ട് കിളിപോയ അവസ്ഥയിലായിരുന്നു താനെന്നും വിഡിയോയ്ക്ക് അടിക്കുറിപ്പായി നവ്യ എഴുതി.