വാഴ്സ:ബഞ്ചീ റോപ്പില്‍ നിന്നും പിടിവിട്ട് താഴേക്ക് പതിക്കുന്ന സാഹസികന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. പോളണ്ടിലാണ് സംഭവം. 330 അടി ഉയരത്തില്‍ നിന്നാണ് 39 കാരനായ ഇയാള്‍ താഴേക്ക് പതിച്ചത്. ഒരു കരച്ചിലോടെ താഴേക്ക് പതിച്ച സാഹസികന് ജീവന് തിരിച്ചുകിട്ടിയെന്നതാണ് അത്ഭുതം. ഇയാളുടെ ശരീരത്തില്‍ ബാഹ്യമായി മുറിവുകളൊന്നും ഇല്ലെങ്കിലും ആന്തരികമായി മുറിവേറ്റിട്ടുണ്ട്. ചില ആന്തരികാവയവങ്ങള്‍ക്ക് സാരമായി തകരാറുപറ്റി. നട്ടെല്ലിന് ക്ഷതമേറ്റെങ്കിലും സുഷ്മനയെ ബാധിച്ചിട്ടില്ല.
ബഞ്ചീ ക്ലബ് ആണ് ബഞ്ചീ ജംപ് സംഘടിപ്പിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടുവെന്നും സ്വന്തമായി നടന്നാണ് പുറത്തിറങ്ങിയതെന്നും സംഘടന ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
സമാനമായ സംഭവത്തില്‍ 2009 ല്‍ ബംഗളുരുവില്‍ നാല്‍പ്പത് അടി ഉയരത്തില്‍ നിന്ന് വീണ് 25 കാരന് മരിച്ചിരുന്നു. ബാന്നെര്ഘട്ട നാഷണല്‍ പാര്ക്കിന് സമീപത്ത് ബഞ്ചി ജംപ് ചെയ്യുന്നതിനിടെ റോപ്പില്‍ നിന്ന് വിട്ടാണ് അപകടമുണ്ടായത്. ചെന്നൈ സ്വദേശിയായ ഭാര്‍ഗവയാണ് മരിച്ചത്.