Latest News

മോശം കാലാവസ്ഥ; രാഷ്ട്രപതി കാര്‍ഗിലില്‍ എത്തില്ല

ഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുസ്മരിച്ചു. കാര്‍ഗില്‍ വിജയ ദിവസം സൈനികരുടെ ധൈര്യവും അര്‍പ്പണ ബോധവും ഓര്‍മിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. രക്തസാക്ഷികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രതികരണം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഡല്‍ഹിയിലെ ദേശിയ യുദ്ധ സ്മാരകത്തില്‍ എത്തി രക്തസാക്ഷികള്‍ക്ക് ആദരവ് അര്‍പ്പിച്ചു.

അതേസമയം കാര്‍ഗില്‍ വിജയ ദിവസത്തിന്റെ ഭാഗമായി ദ്രാസില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി എത്തില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ശ്രീനഗറില്‍ നിന്നും ദ്രാസിലേക്ക് പറക്കാനാവാത്തതാണ് കാരണം. ശ്രീനഗറില്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് രാഷ്ട്രപതി മടങ്ങിയേക്കും. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും ദ്രാസിലേക്ക് എത്തില്ല. അതേസമയം ദ്രാസില്‍ എത്തിയ സൈനിക മേധാവികള്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top