കോഴിക്കോട് വന്‍ കള്ളനോട്ട് വേട്ട.കുന്ദമംഗലത്തും ഫറൂഖിലും കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവും പിടിച്ചെടുത്തു.കള്ളനോട്ടടി കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുന്നു.റെയ്ഡില്‍ 20 ലക്ഷം രൂപ വിലയുള്ള കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.കോഴിക്കോട് സ്വദേശി അബ്ദുല്‍ റഷീദ് പിടിയിലായി. സഹായികളായ രാജന് പത്രോസ്, നാസര്‍ വഹാബ് എന്നിവരും കസ്റ്റഡിയില്‍. കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും ഒരാള്‍ വീതവും പിടിയിലായി
സംഭവത്തിലെ മുഖ്യപ്രതി ഫറോക്ക് സ്വദേശിയായ ഷമീര്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ആറ്റിങ്ങലില്‍ നിന്ന് പിടിയിലായി. ഷമീറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഷമീർ അച്ചടിച്ച നോട്ടുകൾ കോഴിക്കോടു നിന്ന് ആറ്റിങ്ങലിൽ വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു.
സംഘാംഗങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഫറോക്കിൽ നിന്ന് 2,40,000 രൂപയുടെ കള്ളനോട്ട് പിടികൂടിയത്.