അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഭീഷണിയുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. വേണ്ടി വന്നാല്‍ അടൂരിന്റെ വീടിന്റെ മുമ്പിലും ജയ്ശ്രീറാം വിളിക്കും. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂരിന് ചന്ദ്രനില്‍ പോകാമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബി ഗോപാലകൃഷ്ണന് പറഞ്ഞു.ജയ് ശ്രീരാം വിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി ഇറക്കിപ്പോളും താങ്കള്‍ പ്രതികരിച്ചില്ലല്ലൊയെന്നും ബി ഗോപാലകൃഷ്ണന് പറഞ്ഞു.