Latest News

ഓരോ കഥാപാത്രത്തിന് വേണ്ടിയും വ്യത്യസ്തമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നു; ആന്‍ഡ്രിയ ജെര്‍മിയ


ഓരോ അഭിനേതാവിനെ സംബന്ധിച്ചും ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതിന് അവരുടേതായ രീതികള്‍ ഉണ്ടാവാറുണ്ട്. താന്‍ കഥാപാത്രമായി മാറുന്ന രസകരവും വിചിത്രവുമായ രീതി തുറന്നുപറയുകയാണ് ആന്‍ഡ്രിയ ജെര്‍മിയ. ഓരോ കഥാപാത്രത്തിനും വേണ്ടി താന്‍ വ്യത്യസ്തമായ പെര്‍ഫ്യൂമുകളാണ് ഉപയോഗിക്കുന്നതെന്നും അത് കഥാപാത്രമായി മാറാന്‍ തന്നെ സഹായിക്കാറുണ്ടെന്നും ആന്‍ഡ്രിയ പറയുന്നു.

‘അന്നയും റസൂലും എന്ന ചിത്രം മുതലാണ് ഞാന്‍ ഇങ്ങനെ ചെയ്യാന്‍ പറ്റിയത്. ഒരു പരിധിവരെ എനിക്ക് അത് ഗുണം ചെയ്തിരുന്നു. നിക്കോള്‍ കിഡ്മാന്റെ ആക്റ്റിംഗ് ഗുരു സുഗന്ധം കൊണ്ട് ഒരു കഥാപാത്രത്തെ തിരിച്ചറിയണം എന്ന് അവരോടു പറഞ്ഞതായി ഞാനൊരു പുസ്തകത്തില്‍ വായിച്ചിരുന്നു. ഇനി അതൊന്നുമില്ലെങ്കിലും രസകരമല്ലേ, നിങ്ങള്‍ക്ക് പെര്‍ഫ്യൂമുകളുടെ മനോഹരമായ ഒരു ശേഖരം ലഭിക്കും,” ആന്‍ഡ്രിയ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top