പാറ്റ്ന: ഉത്തരേന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 73 കവിഞ്ഞു. പ്രധാനമായും ബീഹാറിലും ജാര്‍ഖണ്ഡിലും ഉത്തര്‍ പ്രദേശിന്റൈ ചില ഭാഗങ്ങളിലുമാണ് കനത്ത ഇടിമിന്നല്‍ അനുഭവപ്പെട്ടത്.
ബീഹാറില്‍ ഔറംഗാബാദ്, ഈസ്റ്റ് ചമ്പാരന്‍, ഭഗല്‍പുര്‍ ജില്ലകളില്‍ മാത്രമായി ഇടിമിന്നലേറ്റ് മരിച്ചത് 39 പേരാണ്. ജാര്‍ഖണ്ഡില്‍ ജാംതാര, രാംഗഡ്, പകുര്‍ ജില്ലകളിലായി 28 പേരും ഉത്തര്‍ പ്രദേശില്‍ 6 പേരും മരിച്ചു. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ, ഗുരുതരമായി പൊള്ളലേറ്റ പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ 4 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.