കോട്ടയം:തീക്കോയി കാട്ടൂപ്പാറയില്‍ ഒരാള്‍ മിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയില്‍ മാത്യു (62) ആണ് മരിച്ചത്.വീടിനുള്ളില്‍ ഇരിക്കുബോഴാണ് മാത്യുവിന് മിന്നലേറ്റത്.
ജില്ലയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കോട്ടയത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.