Entertainment

ആ അപകടത്തില്‍ ഓര്‍മ്മ പോലും നഷ്ടപ്പെട്ടു; വെളിപ്പെടുത്തലുമായി നടി

ബോളിവുഡ് താരനിരയിലെ പ്രധാനികളിലൊരാളാണ് ദിഷ പട്ടാണി. അടുത്തിടെ തന്റെ ജീവിതത്തില്‍ സംഭവിച്ച അപകടത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നുഫിറ്റ്ന്സ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് താരം. ഇത് കൂടാതെ ജിംനാസ്റ്റിക്സിലും താരം മികവ് തെളിയിച്ചിട്ടുണ്ട്. അപകട സാധ്യത നിറഞ്ഞ അഭ്യാസപ്രകടനത്തില്‍ ദിഷയ്ക്കും പരിക്ക് പറ്റിയിരുന്നു.

6 മാസക്കാലമുള്ള തന്റെ ഓര്‍മ തന്നെ ഇല്ലാതാക്കിയ അപകടത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. പരിശീലനത്തിനിടയിലായിരുന്നു അപകടം. കോണ്‍ക്രീറ്റ് തറയില്‍ തലയിടിച്ചായിരുന്നു ദിഷ വീണത്. 6 മാസത്തോളം ഓര്‍മ്മ പോലും ഇല്ലാതെയായിരുന്നു കഴിഞ്ഞതെന്നും താരം പറയുന്നു. ആ സമയത്ത് എന്തൊക്കെയാണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. ആ അപകടം കാരണം ജീവിതത്തിലെ 6 മാസമാണ് തനിക്ക് നഷ്ടമായതെന്നും താരം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top