Food

ടിക് ടോക് അമ്മാമയുടെ നല്ല കിടിലന്‍ മത്തിക്കറി(വീഡിയോ)


ടിക് ടോക്ക് വിഡിയോയിലൂടെ ശ്രദ്ധേയയായ അമ്മാമ നല്ല അസ്സല്‍ മത്തിക്കറി എങ്ങനെ തയാറാക്കാമെന്നു കാണിച്ചു തരികയാണ്, ടിക് ടോക്ക് അമ്മാമ സ്വാഭാവിക അഭിനയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടൊരാളാണ്. മേരി ജോസഫ് മാമ്പിള്ളി എന്നാണ് അമ്മാമയുടെ പേര്. നോര്‍ത്ത് പറവൂരിലെ ചിറ്റാറ്റുകരക്കാരി അമ്മാമ്മയും കൊച്ചുമകന്‍ ജിന്‍സണും ചേര്‍ന്നുള്ള വിഡിയോകള്‍ക്ക് നിരവധി ആരാധകരാണ്. ടിക്ക് ടോക്ക് മാത്രമല്ല നല്ല മത്തിക്കറി അസ്സലാക്കാനുള്ള വിദ്യകളും അമ്മച്ചി പറഞ്ഞു തരുകയാണ് പുതിയ വിഡിയോയിലൂടെ.

തയ്യാറാക്കുന്ന വിധം

സവാള,പച്ചമുളക്,കറിവേപ്പില, ഇഞ്ചി എല്ലാം അരിഞ്ഞ് ഒരു പാത്രത്തിലിട്ട് അടുപ്പില്‍ വയ്ക്കാം. തീകത്തിച്ച് ചൂടായി തുടങ്ങുമ്പോള്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വഴറ്റുക. നന്നായി വഴറ്റി എടുക്കണം. വഴന്നു വരുമ്പോള്‍ വെളുത്തുള്ളി രണ്ടായി അരിഞ്ഞത് ചേര്‍ക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. വിനാഗിരിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മുക്കാല്‍ കപ്പ് വെള്ളം ഒഴിക്കുക. ഉപ്പും പുളിയും പകത്തിനുണ്ടോന്നു നോക്കി, ആവശ്യത്തിന് ചേര്‍ത്തു കൊടുക്കാം. ഇതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മത്തി ചേര്‍ത്ത് മൂടിവച്ച് വേവിച്ചെടുക്കുക. വെള്ളം പറ്റിച്ചെടുത്താല്‍ നല്ല കിടിലന്‍ മത്തി കറി റെഡി. മത്തി ചേര്‍ത്ത് പത്ത് അല്ലെങ്കില്‍ പതിനഞ്ച് മിനിറ്റ് അടച്ചു വച്ചു വേവിക്കണം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top