Cricket

ലസിത് മലിംഗ ടെസ്റ്റിനു പിന്നാലെ ഏകദിന ക്രിക്കറ്റും മതിയാക്കുന്നു


കൊളംബോ:ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. ശ്രീലങ്കയില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു ശേഷമാണ് വിരമിക്കുക. ജൂലൈ 26-നാണു മത്സരം.

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ ഇക്കാര്യം സ്ഥിരീകരിച്ചത്. തന്നോട് മലിംഗ ഇക്കാര്യം പറഞ്ഞുവെന്നും ബാക്കിയൊന്നും അറിയില്ലെന്നും കരുണരത്നെ മാധ്യമങ്ങളോടു പറഞ്ഞു.

വേറിട്ട ബൌളിങ് ശൈലികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ താരമായ മലിംഗ, നിലവിലെ മുന്‍നിര ബൌളര്‍മാരില്‍ ഒരാളാണ്. ഏകദിനത്തില്‍ 219 ഇന്നിങ്‌സുകളില്‍ നിന്നായി 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് താരം. ശ്രീലങ്കക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഈ വലംകയ്യന്‍ ബൌളര്‍.2011ല്‍ ടെസ്റ്റ് ക്രിക്കറ്റിനോടും വിട പറഞ്ഞിരുന്നു താരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top