COA

വൈദ്യുതി ബോര്‍ഡിന്റേത് ചിറ്റമ്മ നയമെന്ന് സിഒഎ എക്‌സിക്യൂട്ടീവ് അംഗം പ്രവീണ്‍ മോഹന്‍; ഓഗസ്റ്റ് 1, 2 തിയതികളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം

കൊച്ചി: വൈദ്യുതി പോസ്റ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് കേരളത്തിലെ ചെറുകിട കേബിള്‍ ടിവി മേഖലയെ തകര്‍ക്കാനുള്ള ഗൂഡശ്രമത്തിന് കുട പിടിക്കുന്ന കെഎസ്ഇബിയുടെയും ഉദ്യോഗസ്ഥമേധാവിത്വത്തിന്റെയും നയങ്ങള്‍ക്കെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വളരെ ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരികയാണെന്ന് സിഒഎ എക്‌സിക്യൂട്ടീവ് അംഗവും കെസിബിഎല്‍ ചെയര്‍മാനുമായ പ്രവീണ്‍ മോഹന്‍. അതിന്റെ ഭാഗമായി ഓഗസ്റ്റ് 1, 2 തിയതികളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് പ്രവീണ്‍ മോഹന്‍ അറിയിച്ചു. കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക നായകര്‍ സമരത്തില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കും.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിലെ ചെറുകിട കേബിള്‍ ടിവി മേഖലയാകമാനവും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും വിവിധ സര്‍ക്കാരുകളുടെയും വൈദ്യുതി ബോര്‍ഡിന്റെയും മുമ്പില്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ് അനിയന്ത്രിതമായ വൈദ്യുതി പോസ്റ്റുകളുടെ നിരക്ക് വര്‍ദ്ധനവ് ഒഴിവാക്കണമെന്ന ആവശ്യം. ഈ ആവശ്യത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്നുവെന്ന് മാത്രമല്ല ഓരോ വര്‍ഷവും അനിയന്ത്രിതമായ വര്‍ദ്ധനവ് വരുത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രവീണ്‍ മോഹന്‍ പറഞ്ഞു.

ചെറുകിട മേഖലയോട് ഈ സമീപനം പുലര്‍ത്തുമ്പോള്‍ വന്‍കിട കമ്പനികളായ റിലയന്‍സ്, ജിയോ സംരംഭകരോട് ഉദാരമായ സമീപനമാണ് വൈദ്യുതിബോര്‍ഡ് സ്വീകരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റേത് ചിറ്റമ്മ നയമാണ്. രാജ്യത്തിനകത്തെയും പുറത്തെയും വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ കടന്നുവരുമ്പോള്‍ അതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പിന്റെ മാതൃക ഉയര്‍ത്തിക്കാട്ടി കേരളത്തിലെ തന്നെ ഏറ്റവും വലിയ കേബിള്‍ ടിവി പ്രസ്ഥാനമായിട്ടുള്ള കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ഈ നയം ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും സിഒഎയെ ആഹ്വാനം ചെയ്തിരിക്കുന്ന സമരപരിപാടിയ്ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്നും പ്രവീണ്‍ മോഹന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top