Latest News

അഭയം കിട്ടിയ വീട്ടില്‍ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

ലുധിയാന: ഒരു രാത്രി സുരക്ഷിതമായി തങ്ങാന്‍ അഭയം കിട്ടിയ വീട്ടില്‍ വച്ച് യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ സഹോദരനും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.

ലുധിയാന ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തിയതായിരുന്നു യുവതി. എന്നാല്‍ ഭര്‍ത്താവിനെ കാണാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ സുഹൃത്തായ ബിക്രംജിത്ത് എന്നയാളെ വിളിച്ച് യുവതി സഹായം ചോദിച്ചു. യുവതിയുടെ ഭര്‍ത്താവ് ശിക്ഷിക്കപ്പെട്ട കേസിലെ കൂട്ടുപ്രതിയായിരുന്നു ബിക്രംജിത്ത്. ഒരു രാത്രി സുരക്ഷിതമായി തന്റെ വീട്ടില്‍ കഴിയാമെന്ന് ബിക്രംജിത്ത് പറഞ്ഞു.  യുവതിയെ ബിക്രംജിത്തിന്റെ സഹോദരന്‍ ഭവാന്‍ സുഹൃത്തിനോടൊപ്പമെത്തി കൊണ്ടുപോയി. വിജനമായ സ്ഥലത്തെ വീട്ടിലേക്കാണ് ഇരുവരും യുവതിയെ കൊണ്ടുപോയത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. യുവതി ബിക്രംജിത്തിനെ ഫോണ്‍ ചെയ്ത് കുടുംബം എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ മറ്റൊരിടത്താണ് താമസമെന്നും അമ്മയും ഭാര്യയും ഇപ്പോള്‍ സ്ഥലത്തില്ലെന്നും പറഞ്ഞു.

ഭവാന്‍ യുവതിയ്ക്ക് കുടിയ്ക്കാന്‍ തണുത്ത ജ്യൂസ് നല്‍കി. എന്നാല്‍ ഇതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു. അബോധാവസ്ഥയിലായ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ നഗ്‌നയാക്കപ്പെട്ട നിലയിലായിരുന്നു. രക്ഷപ്പെട്ട യുവതി ലുധിയാന പോലീസ് സ്റ്റേഷനിലെത്തി ഭവാനും സുഹൃത്തും തന്നെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കി. സംഭവത്തില്‍ ബിക്രംജിത്തിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top