ഇസ്ലാമാബാദ്:രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാകാതിരിക്കാന്‍ പദ്ധതിയുമായി പാകിസ്ഥാന്. മത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹ്മൂദ് പറഞ്ഞു. കണക്ക്, ഇംഗ്ലീഷ്, സയന്‍സ് എന്നീ വിഷയങ്ങള്‍ മദ്രസ സിലബസുകളില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.
മദ്രസകളുടെ കൂട്ടായ്മയായ വഖഫ്-ഉള്-മുദരിസ് സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ചതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അതോടൊപ്പം പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന മദ്രസകളുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.