Breaking News

പ്രതിഷേധം അവസാനിപ്പിച്ചു; കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രിയങ്കയെ കണ്ടു

ന്യൂഡല്‍ഹി: 24 മണിക്കൂര്‍ നീണ്ട എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കുത്തിയിരുപ്പ് സമരം ഫലംകണ്ടു. സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പ്രിയങ്കയെ കാണാന്‍ അധികൃതര്‍ അനുവദിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഗസ്റ്റ് ഹൗസിലെത്തിയാണ് പ്രിയങ്കയെ കണ്ടത്. ഇവരോട് പ്രിയങ്ക കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. തിരികെ വരുമെന്ന് പറഞ്ഞാണ് പ്രിയങ്ക പ്രതിഷേധം അവസാനിപ്പിച്ചത്.

അതേസമയം ബന്ധുക്കള്‍ക്ക് പ്രിയങ്കയെ കാണാന്‍ അധികനേരം അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന നിലപാടില്‍ പ്രിയങ്ക ഉറച്ചുനിന്നതോടെയാണ് അധികൃതര്‍ വിട്ടുവീഴ്ചയ്ക്കു തയാറായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top