ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ആഘോഷങ്ങള്‍ക്കു പിന്നാലെ പ്രിയങ്കയെ വിടാതെ പിടിച്ചിരിക്കുകയാണ് ട്രോളന്മാര്. മിയാമി ബീച്ചില്‍ ഭര്‍ത്താവിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പമുള്ള ചിത്രം താരം പുറത്തുവിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ചിത്രത്തില്‍ മൂവരും ഇരുന്ന് സിഗരറ്റ് വലിക്കുന്നത് വ്യക്തമായി കാണാം.
ഇത്തരത്തില്‍ ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗരറ്റു വലിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് ആസ്മയില്ലേ എന്നാണ് ഉയരുന്ന ചോദ്യം. പ്രിയങ്ക അവസരവാദിയാണെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. നേരത്തേ ആസ്മയ്ക്ക് എതിരെയുള്ള ബോധവല്‍ക്കരണവുമായി താരം രംഗത്ത് എത്തിയിരുന്നു. മറ്റുള്ളവരെ നന്നാക്കും മുന്‍പ് ആദ്യം സ്വയം നന്നാവാനാണ് ചിലര്‍ താരത്തോട് ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.
#PriyankaChopra a rare picture of Priyanka Chopra smoking an environment friendly cigarette that is used for treating asthma. pic.twitter.com/saZIvdI6uu
— Nambi VP (@VpNambi) July 21, 2019