Kerala

രമ്യ ഹരിദാസ് എംപിയ്ക്ക് കാര്‍ വാങ്ങാന്‍ പണപ്പിരിവുമായി യൂത്ത് കോണ്‍ഗ്രസ്; ബുക്ക് ചെയ്തത് 14 ലക്ഷത്തിന്റെ കാര്‍

പാലക്കാട്: ആലത്തൂര്‍ എം.പി. രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാന്‍ പണപ്പിരിവുമായി യൂത്ത് കോണ്‍ഗ്രസ്. രമ്യയ്ക്കു സഞ്ചരിക്കാന്‍ വാഹനം വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ പിന്തുണയുണ്ട്. 1000 രൂപ രസീതില്‍ അച്ചടിച്ചാണ് സംഭാവന തേടുന്നത്.

പൊതുജനങ്ങളില്‍ നിന്ന് പിരിക്കാതെ യൂത്തു കോണ്‍ഗ്രസില്‍ നിന്ന് മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം പിരിച്ചെടുക്കാനാണ് തീരുമാനം. 25ന് പിരിച്ച തുക പാര്‍ലമെന്റ് കമ്മിറ്റിയെ എല്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ രമ്യ ഹരിദാസിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി ബുക്ക് ചെയ്തു. പതിനാലു ലക്ഷം രൂപയാണ് കാറിന്റെ വില. ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ കൈമാറും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top