Breaking News

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോണി പിന്‍മാറി

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ധോണി പിന്‍മാറി. അടുത്ത 2 മാസം ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പം ചെലവിടും. പര്യടനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ധോണി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റില്‍ ലെഫ്റ്റനന്റ് കേണലിന്റെ ഹോണററി പദവി വഹിക്കുകയാണ് ധോണി.

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബി.സി.സി.ഐ സെലക്ഷന്‍ പാനല്‍ ഞായറാഴ്ച യോഗം ചേരും. 
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ധോണിക്ക് ഉടന്‍ പദ്ധതിയില്ലെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ പറഞ്ഞു. അദ്ദേഹത്തിന് ഉടനടി വിരമിക്കാനുള്ള പദ്ധതികളൊന്നുമില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു മികച്ച കളിക്കാരന്റെ ഭാവിയെക്കുറിച്ചുള്ള നിരന്തരമായി ഊഹങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top